പരപ്പനങ്ങാടി ചീർപ്പിങ്ങൽ ഷട്ടറുകളുടെ നവീകരണ പ്രവർത്തികൾ തുടങ്ങി

 


പരപ്പനങ്ങാടി:

ബ്രിട്ടീഷ് കാലഘട്ടത്തിൽ ചീർപ്പിങ്ങലിൽ നിർമ്മിച്ച "പൂരപ്പറമ്പ് ലോക്ക്" എന്നറിയപ്പെടുന്ന ചീർപ്പ് സംവിധാനത്തിന് 75 വർഷത്തിലേറെ പഴക്കമുണ്ട്.


കാലപ്പഴക്കത്താൽ ഷട്ടർ കാലിൻ്റെ മേൽക്കൂരയും മറ്റും നശിച്ചു പോയെങ്കിലും,

വേനൽക്കാലത്ത് വെള്ളം സംഭരിച്ചു വെക്കാനും, 

ഉപ്പുവെള്ളം കയറുന്നത് തടയാനും വർഷങ്ങളോളം ഈ സംവിധാനം ഏറെ സഹായകരമായിരുന്നു. 


ഇടയ്ക്കിടെ പലതവണ അറ്റകുറ്റപ്പണി നടത്തിയും മറ്റും ഈ സംവിധാനം ഇന്നും നിലനിന്നു പോരുന്നുണ്ടെങ്കിലും, 

നിലവിൽ ഷട്ടറിലെ ചോർച്ച കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.


ഇതിന് പരിഹാരം കാണണമെന്ന് ജലസേചന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കുകയും, ഒന്നാംഘട്ട അറ്റകുറ്റപ്പണികൾക്ക് 4 ലക്ഷം രൂപ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 

ഇറിഗേഷൻ വകുപ്പിന്റെ 

മലമ്പുഴ മെക്കാനിക്കൽ വിഭാഗമാണ് പ്രസ്തുത പ്രവർത്തി നടത്തുന്നതും, മേൽനോട്ടം വഹിക്കുന്നതും.


പെയിൻറിങും, മെക്കാനിക്കൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ഒന്നാംഘട്ട പ്രവർത്തികൾ ഇന്ന് ആരംഭിച്ചിട്ടുണ്ട്. 



നിലവിലെ രണ്ട് ചീർപ്പു കാലുകൾക്കും മേൽക്കൂര സ്ഥാപിക്കലും, 

ഉപയോഗ രഹിതമായ രണ്ട് വൂഡൻ ഷട്ടറുകൾ നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള രണ്ടാംഘട്ട പ്രവർത്തികൾക്കുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. 


ഷട്ടറുകളുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇതുവഴി യാത്രചെയ്യുന്ന പ്രദേശവാസികളും, കാൽനടയാത്രക്കാരും, വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

Post a Comment

Thanks

Previous Post Next Post