കക്കാട് വിഛേദിക്കപ്പെട്ട വാട്ടർ അതോറിറ്റി ലൈൻ പുനഃസ്ഥാപിക്കണം


തിരൂരങ്ങാടി:ദേശീയ പാതയിലെ സർവീസ് റോഡിലെ ഡ്രൈനേജ് പ്രവർത്തിയെ തുടർന്ന് കക്കാട് മേഖലയിൽ

വിച്ഛേദിക്കപ്പെട്ട വാട്ടർ അതോറിറ്റി ലൈൻ ഉടൻ പുനഃസ്ഥാപിക്കണമെന്നും അതുവരെ ഗുണഭോക്താക്കൾക്കുള്ള ബിൽ തുക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്  വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ

വാട്ടർ അതോറിറ്റി എ. ഇ.ക്ക് നിവേദനം നൽകി.

മാസങ്ങളായി പൈപ്പ്ലൈൻ കക്കാട് മസ്ജിദ് ഭാഗത്ത് വിഛേദിക്കപ്പെട്ടിരിക്കുകയാണ്.വെള്ളം ലഭിക്കാതെയാണ് ബിൽ വന്നു കൊണ്ടിരിക്കുന്നത്. അസി :എഞ്ചിനിയർ ഷാരോൺ കെ. തോമസ്, ഓവർസിയർ സാലിഹ്, സുഭാഷ്, പോക്കാട്ട് അബദുറഹിമാൻ കുട്ടി ചർച്ചയിൽ പങ്കെടുത്തു.പൈപ്പ് ലൈൻ ഉടൻ പുന: സ്ഥാപിക്കുന്നതിന് കെ എൻ ആർ സി യോട് ആവശ്യപ്പെട്ടതായും ഗുണഭോക്താക്കൾക്കുള്ള ബിൽ തുക സംബന്ധിച്ച പരാതി എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറുമെന്നും എ. ഇ. അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha