വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ



അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഹോസ്ദുർഗ് പോലീസിന് കൈമാറും.


രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.


ഇയാൾ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചു. വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha