പെരുവള്ളൂർ : ചാത്രത്തൊടി എ.കെ.എച്ച് എം.യു.പി.സ്ക്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മലപ്പുറം ഇൻസ്പക്ടർ മുസ്‌ലിം ഗേൾസ് ഓഫീസർ കെ.ടി മിന്നത്ത് ടീച്ചർ അറബിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിൻ്റെ പ്രധാനധ്യാപകൻ അഷ്ക്കറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപ്പര്യം വളർത്താൻ സഹായിക്കുമെന്നും ഊന്നിപ്പറഞ്ഞു.
തുടർന്ന്, ക്ലബ്ബിന്റെ ഈ വർഷത്തെ പതിപ്പ് പതിപ്പ് പ്രകാശനം ചെയ്തു.പതിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇതിനുള്ള പങ്കിനെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി.
വിവിധ പഠന-കലാപരമായ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് നടന്നു.
അറബിക് കൺവീനർ മിൻസാർ അലി മാസ്റ്റർ സ്വാഗതവും, പി ടി എ പ്രസിഡൻ്റ് മുജീബ് ആത്രപ്പിൽ, സ്റ്റാഫ് സെക്രട്ടറി ജീജ ടീച്ചർ എന്നിവർ ആശംസകളും അറിയിച്ചു. അറബി അധ്യാപകരായ അഷ്റഫ് മാസ്റ്റർ, ഷമീമ ടീച്ചർ, ഉമ്മുജമീല ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നന്ദി പ്രസംഗം എസ് ആർ ജി കൺവീനർ സുമയ്യ ടീച്ചർ നിർവഹിച്ചു.മുഹമ്മദ് ഹംദാനെ ക്ലബ് കൺവീനർ ആയി തെരഞ്ഞെടുക്കുകയും ചെയ്തു
ഫോട്ടോ
ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി. സ്കൂളിലെ അറബിക് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പതിപ്പിൻ്റെ പ്രകാശനം കെ.ടി. മിന്നത്ത് ടീച്ചർ കൺവീനർ ഹംദാന് നൽകി പ്രകാശനം ചെയ്യുന്നു.
Post a Comment
Thanks