ഷഹബാസ് വധം: കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ സ്‌കൂൾ പ്രവേശനത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം


തലക്കുളത്തൂർ : താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതനായ വിദ്യാർത്ഥിക്ക് കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവേശനത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം. അഡ്മിഷൻ അനുവദിച്ചാൽ ക്ലാസ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കാക്കൂർ പൊലീസ് സ്ഥലത്ത് ക്യാമ്പ് തുടങ്ങി. വിവിധ നേതാക്കളും രക്ഷിതാക്കളും ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിലേർപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ വിദ്യാർത്ഥി സ്കൂളിൽ എത്തിയിരുന്നില്ല.

Post a Comment

Thanks

Previous Post Next Post