മമ്പുറം തങ്ങളുടെ ലോകം ; ചരിത്ര സെമിനാർ ഇന്ന്

മമ്പുറം: മമ്പുറം സയ്യിദ് അലവി തങ്ങളുടെ 187-ാം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള 'മമ്പുറം തങ്ങളുടെ ലോകം' മൂന്നാമത് ചരിത്ര സെമിനാർ ഇന്ന് രാവിലെ ഒമ്പതരക്ക് മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടക്കും.


തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ദാറുൽഹുദാ രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനാകും.


"സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും" വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ്, "മണ്ണും പൊന്നും ഒന്നായി കണ്ടോവർ': തൊഴിൽ മാപ്പിളമാരും മമ്പുറം കാലത്തെ മലബാർ സമ്പദ്-വ്യവസ്ഥയും" വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ, "മമ്പുറം തങ്ങളുടെ മരണാനന്തര ജീവിതങ്ങൾ" വിഷയത്തിൽ അശോക സർവകലാശാല പി.എച്ച്.ഡി ഗവേഷകൻ സർഫറാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha