തിരൂർ: സെൻട്രൽ ജംഗ്ഷനിൽ രൂപപ്പെട്ട റോഡിലെ വലിയ കുഴി അപകടം വരുത്തിവെക്കുന്നത് കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച്
ജലീൽ ഷാ പാറമ്മൽ കുഴിയിൽ വാഴനട്ട് ഒറ്റയാൾ പ്രതിഷേധം നടത്തി.
നഗരസഭ അധികാരികൾ അങ്ങോട്ടുമിങ്ങോട്ടും സ്ഥലങ്ങളും വിലങ്ങും ഓമ്പോഴും നടുറോട്ടിലെ വൻകുഴി കാണാതെ പോകുന്നത് എന്തുകൊണ്ട് ?
ദിനംപ്രതി സെക്കന്റുകളുടെ വ്യത്യാസത്തിൽ വാഹനങ്ങൾ തുരുതുരാ ഓടുന്ന ഈ റോഡിലെ കുണ്ടും കുഴിയും അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ ?.
വൻ അപകടക്കുഴിയിൽ യുവാക്കൾ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ കാണികൾ നോക്കിനിൽക്കെ കയ്യടിക്കുകയായിരുന്നു ജനം.
റോഡിലെ കുഴി എന്നടക്കും.
ഇത്രയും വലിയ അപകടക്കുഴി കണ്ടിട്ട് അധികാരികൾ കണ്ണ് തുറക്കുന്നില്ലെങ്കിൽ ഇനി വലിയൊരു അപകടം സംഭവിച്ചിട്ട് ആകുമോ ഉദ്യോഗസ്ഥർ കണ്ണു തുറക്കുന്നത് എന്നാണ് ജനം ചോദിക്കുന്നത്. ആരോട് പറയാൻ എന്ത് പറയാൻ സർക്കാർ കാര്യം മുറപോലെ. ഏത് രാഷ്ട്രീയക്കാരും മാറിമാറി ഭരിച്ചിട്ടും ഒരു കാര്യവുമില്ല. ജനം അനുഭവിക്കാൻ ഉള്ളത് ജനം അനുഭവിച്ചേ തീരൂ..
Post a Comment
Thanks