വെളിച്ചെണ്ണയില്‍ വ്യാപക മായം; 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു


തിരുവനന്തപുരം; സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഈ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം നിരോധിച്ചത്.


കേരമാതാ കോക്കനട്ട് ഓയിൽ, കേരള നന്മ, വെണ്മ പ്യൂർ, കേരസമ്പൂർണ്ണം, കേരചോയിസ്, കേര നാളികേര വെളിച്ചെണ്ണ, കേസരി, കേരം വല്ലി, കേരള രുചി, കോക്കനട്ട് ടേസ്റ്റി, കേരമിത്രം, കേര കൂൾ, കേര കുക്ക്, കേര ഫൈൻ, മലബാർ കുറ്റ്യാടി, കെ.എം.സ്പെഷ്യൽ, ഗ്രാൻഡ് കൊക്കോ, മലബാർ ഡ്രോപ്സ‌്, കേര സുപ്രീം നാച്ചുറൽ, കേരളീയനാട്, കേര സ്പെഷ്യൽ, കേര പ്യൂർ ഗോൾഡ്, അഗ്രോ കുക്ക്സ് പ്രൈഡ്, എസ്.കെ. ഡ്രോപ് ഓഫ് നാച്വർ, ശ്രീകീർത്തി, കെൽഡ, കേരൾ, വിസ്മയ, എ.എസ്, പി.വി.എസ്. തൃപ്തി, കാവേരി ബ്രാൻഡ്, കൊക്കോ മേന്മ, അന്നപൂർണ, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എൻ. കെ. ജനശ്രീ, കേര നൈസ്, മലബാർ സുപ്രീം, ഗ്രാൻഡ് കുറ്റ്യാടി, കേരള റിച്ച് എന്നീ ബ്രാൻഡുകളാണ് നിരോധിച്ചിരിക്കുന്നത്. നിരോധിച്ച ഇനം വെളിച്ചെണ്ണകൾ സംഭരിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽ പ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post