കോഴിക്കോട്- കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പൽ കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ചു ബേപ്പൂരിൽനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 20 കണ്ടെയ്നറുകൾ
അപകടമുണ്ടായത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്.
കപ്പലിൽ 40 ജീവനക്കാരുണ്ട്. 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റു. നേവിയും കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനം തുടങ്ങി. കപ്പലുകളും വിമാനങ്ങളും രക്ഷാദൗത്യത്തിനുണ്ട്. പരിക്കേറ്റവരെ കേരള തീരത്ത് എത്തിക്കും.
Post a Comment
Thanks