പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങി; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്



സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കം. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചത്.


എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും.


സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്‍സിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. സ്പോര്‍ട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങള്‍ 27-ാം തിയതി പൂര്‍ത്തീകരിച്ച്‌ പ്രസ്തുത ക്വാട്ടകളിലെ വേക്കന്‍സികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. 

Post a Comment

Thanks

Previous Post Next Post