ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് നിര്‍ബന്ധിതമായി നടത്തണമെന്ന് നിർദ്ദേശം. ഈ വര്‍ഷത്തെ മസ്റ്ററിംഗ് പ്രക്രിയ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ ആണ് നടക്കുന്നത്.


ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നവരാണ് എങ്കില്‍, അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ട് എത്തി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി ഗുണഭോക്താക്കള്‍ 30 രൂപ അക്ഷയകേന്ദ്രത്തിന് ഫീസായി നല്‍കണം. മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി വീട്ടില്‍ എത്തി മസ്റ്ററിംഗ് സേവനം നല്‍കുന്ന സംവിധാനം നല്‍കുന്നുണ്ട്. അക്ഷയകേന്ദ്രം നേരിട്ട് ഗുണഭോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നുവെങ്കില്‍, അതിന് 50 രൂപ ഫീസാകും ഈടാക്കുക.


ഓഗസ്റ്റ് 24 കഴിഞ്ഞാല്‍, ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം. മസ്റ്ററിങ്ങില്‍ വീഴ്ച വന്നാല്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമയബന്ധിതമായി മസ്റ്ററിംഗ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി എത്രയും വേഗത്തില്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha