കനത്ത മഴയിലും മികച്ച പോളിങ്,


 നിലമ്പൂർ:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത മഴയിലും ആവേശത്തോടെ വോട്ടു രേഖപ്പെടുത്താനെത്തി വോട്ടർമാർ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 21 ശതമാനം പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.  വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ചില വോട്ടർമാർ മടങ്ങിപ്പോയി. 

എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ ബൂത്ത് നമ്പർ 148ൽ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. നിലമ്പൂർ ആയിഷ മുക്കട്ട ജിഎൽപിഎസിലും മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് നിലമ്പൂർ ടൗൺ മോഡൽ സ്കൂളിലും വോട്ടു രേഖപ്പെടുത്തി

Post a Comment

Thanks

أحدث أقدم