നാളെയാണ് ലാസ്റ്റ് ഡേറ്റ്; ഐടിഐ പ്രവേശനം; ജൂണ്‍ 20 വരെ


കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 24,238 സീറ്റുകളുണ്ട്. കേന്ദ്ര സർക്കാരിന്റെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻ.സി.വി.ടി) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷനൽ ട്രെയിനിങ് (എസ്.സി.വി.ടി) അംഗീകാരമുള്ള ട്രെയ്ഡുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി ലഭിക്കാൻ എൻ.സി.വി.ടി സർട്ടിഫിക്കറ്റാണ് അഭികാമ്യം.

തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാവുന്ന ആറുമാസം / ഒരു വർഷം/രണ്ടു വർഷം ദൈർഘ്യമുള്ള എൻജിനീയറിങ്/നോൺ എൻജിനീയറിങ് ട്രേഡുകളിൽ വിവിധ കോഴ്സുകളുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷയും യോഗ്യതയായി പരിഗണിക്കും. പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയില്ല.


എൻ.സി.വി.ടി ട്രേഡുകൾ

സംസ്ഥാനത്തെ 100 ഐ.ടി.ഐകളിൽ എൻ.സി.വി.ടി അംഗീകാരമുള്ള വിവിധ ട്രേഡുകൾ ലഭ്യമാണ്. വയർമാൻ, പെയിന്റർ, പ്ലംബർ, കാർപെന്റർ ,വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രസ് മേക്കിങ്, മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി, ഇൻസ്ട്രുമെന്റ്റ് മെക്കാനിക്ക്, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്‌മാൻ, ലിഫ്റ്റ് & എസ്കകലേറ്റർ മെക്കാനിക്ക്, ഇൻഫർമേഷൻ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഡ്രാഫ്റ്റ്സ്‌മാൻ മെക്കാനിക്കൽ, മെയിന്റനൻസ് മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, മോട്ടോർ

വെഹിക്കിൾ മെക്കാനിക്ക്, ടൂൾ ആൻഡ് ഡൈ മേക്കർ, സർവേയർ, ഇൻറീരിയർ ഡിസൈൻ & ഡെക്കറേഷൻ, ഡീസൽ മെക്കാനിക്ക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റൻ്റ്, ഫാഷൻ ഡിസൈൻ & ടെക്നോളജി, കാറ്ററിങ് & ഹോസ്പിറ്റാലിറ്റി, കോസ്‌മറ്റോളജി, ഡിജിറ്റൽ ഫോട്ടോഗ്രാഫർ,ഡസ്ക് ടോപ് പബ്ലിഷിങ് ഓപറേറ്റർ, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ്, ഫുഡ് പ്രൊഡക്ഷൻ, ഹോസ്‌പിറ്റൽ ഹൗസ്കീപ്പിംഗ്, മൾട്ടിമീഡിയ ആനിമേഷൻ & സ്പെഷൽ എഫക്ട്സ്, ബേക്കറി & കൺഫക്ഷണർ, കംപ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് മെയിന്റനൻസ് തുടങ്ങി നിരവധി എഞ്ചിനീയറിംഗ്/നോൺ എൻജിനീയറിങ് ട്രേഡുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്.


ഓപറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റൻറ് തുടങ്ങി 23 ട്രെയ്‌ഡുകൾ 16 ഐ.ടി.ഐകളിൽ ലഭ്യമാണ്. എസ്.സി.വി.ടി സിലബസ് പ്രകാരമാണ് പഠനം. ഡ്രൈവർ കം മെക്കാനിക് (എൽ.എം.വി) ട്രേഡിലേക്ക് 18 വയസ് പൂർത്തിയാകണം.


അപേക്ഷ

ജൂൺ 20ന് മുമ്പായി itiadmissions.kerala.gov.in  സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷയിൽ താൽപര്യമുള്ള ട്രെയിഡുകളുടെ മുൻഗണനാക്രമം സൂചിപ്പിക്കണം. അപേക്ഷ സമർപ്പിച്ചതിനു ശേഷം സമീപമുള്ള സർക്കാർ ഐ.ടി.ഐകളിൽ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യണം. എല്ലാ ഐ.ടി.ഐകളിലും ഹെൽപ് ഡെസ്‌കുണ്ട്.


റാങ്ക് ലിസ്റ്റ് ജൂൺ 30ന്

ജൂൺ 30 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 7 മുതൽ അഡ്മ‌ിഷൻ ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കി, അഖിലേന്ത്യാ പരീക്ഷയിൽ


വിജയിക്കുന്നവർക്ക് ഇ - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (eNTC ) ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


തൊഴിലവസരങ്ങൾ നിരവധി കൺസ്ട്രക്ഷൻ, മാനുഫാക്‌ചറിങ്, ഓട്ടോമൊബൈൽ, പ്രൊഡക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്,ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, എയറോനോട്ടിക്കൽ, പവർ പ്ലാന്റുകൾ തുടങ്ങി നിരവധി മേഖലകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അവസരങ്ങളുണ്ട്. റെയിൽവേ, ഡിഫൻസ്, ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, ഡി.ആർ.ഡി.ഒ, ഒ.എൻ.ജി.സി, എൻ.ടി.പി.സി, ബി.എച്ച്.ഇ.എൽ, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ ട്രേഡുകാർക്ക്

അവസരമുണ്ട്. വിദേശത്തും വിവിധ മേഖലകളിൽ മികച്ച സാധ്യതകളുണ്ട്. കൂടാതെ രണ്ട് വർഷത്തെ മെട്രിക്ക് കോഴ്സ് പൂർത്തിയാക്കിയവർ ക്ക് ലാറ്ററൽ എൻട്രി വഴി, രണ്ട് വർഷം കൊണ്ട് എൻജിനീയറിങ് ഡിപ്ലോമ നേടാനും അവസരമുണ്ട്.

Post a Comment

Thanks

Previous Post Next Post