കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് പേവിഷബാധ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകപുരം ഭാഗത്ത് ഒമ്പത് മണിക്കൂറിനിടെ 19 പേരെ നായ ആക്രമിച്ചത്. നാല് വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെ നായയുടെ കടിയേറ്റിരുന്നു. എല്ലാവരും കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയ നായയെ കണ്ണൂരിലെ ലബോറട്ടിയിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയായി. മറ്റ് ജീവികളെ പേവിഷബാധയേറ്റ നായ കടിച്ചിരുന്നോയെന്ന് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. നായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കോര്‍പറേഷന്‍ നായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി. ഇതുവരെ 52 തെരുവുനായകളെ കുത്തിവെപ്പിന് വിധേയമാക്കി.
Post a Comment
Thanks