നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചു; നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കണം



കാലാവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. 

അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ - നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. 

Post a Comment

Thanks

Previous Post Next Post