മൂന്നിയൂർ:വിദ്യാർത്ഥികളിൽ അർപ്പണ മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായകമാകുന്ന വിവിധ പ്രവർത്തനങ്ങളോടെ തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ .എസ് .എസ് . യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് മൂന്നിയൂർ കുന്നത്ത് പറമ്പ് എ .എം .യു .പി . സ്കൂളിൽ സമാപിച്ചു.
സമാപന സംഗമം മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ .എം . സുഹ്റാബി ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ എം .കെ .ബാവ മുഖ്യാതിഥിയായി പങ്കെടുത്തു. കുന്നത്തുപറമ്പ് എ. എം .യു .പി .സ്കൂൾ മാനേജർ പി.വി.പി.അഹമ്മദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സ്റ്റാർ മുഹമ്മദ്, ഓറിയന്റൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ,തിരൂരങ്ങാടി യത്തീംഖാന അഡ്മിനിസ്ട്രേറ്റർ എൽ .കുഞ്ഞഹമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇസ്മായിൽ പി, കുന്നത്ത് പറമ്പ് സ്കൂൾപി .ടി .എ . പ്രസിഡണ്ട് അശ്റഫ് കളത്തിങ്ങൽ പാറ, വൈസ് പ്രസിഡണ്ട് മുസ്തഫ പി വി പി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്ല മാസ്റ്റർ, ഹുസൈൻ പി .വി, ടി ആയിഷാബി, മുനീർ മാസ്റ്റർ താനാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ, എൻ .എസ് . എസ് .ലീഡർമാരായ ഫാത്തിമ റിൻഷ, മുഹമ്മദ് ദിൽഷാൻ എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുന്നത്ത് പറമ്പ് ആരോഗ്യ സേവന കേന്ദ്ര ശുചീകരണം,സൗന്ദര്യവൽക്കരണം, ലഹരിക്കെതിരെ ബോധവൽക്കരണം, വയോജനങ്ങളുടെ വീടുകളിൽ സ്നേഹ സന്ദർശനം, സ്കൂളിൽ പച്ചക്കറി തോട്ട നിർമ്മാണം, പാഴ് വസ്തുക്കളിൽ നിന്നും മൂല്യ വർധിത വസ്തുക്കൾ ഉത്പാദിപ്പിക്കൽ, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക സമാഹരണം , സ്കൂൾ ശുചീകരണം സൗന്ദര്യവൽക്കരണം,വ്യക്തിത്വ വികസന പരിശീലനം എന്നിവ നടന്നു. ക്രിസ്തുമസ്സ് - പുതുവൽസര ആഘോഷങ്ങളും മറ്റു കൾച്ചറൽ പ്രോഗ്രാമുകളും ക്യാ മ്പിൽ നടന്നു.കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസു ദേവൻ നായർ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ ക്യാമ്പ് അനുശോചിച്ചു.ജാഫർ പി, യു .ടി . അബൂബക്കർ ,ടി അബ്ദുൽ സാലിം , സാബിറ കെ .വി, ഫഹീദ ടി, ഹുസൈൻ കോയ , മുഹമ്മദലി ജൗഹർ ,ടി. അസ്സൻ കോയ, നുസ്റത്ത് കെ .കെ , ഇ.എം. സൗദ, നുസ് ല, ടി.സി.അബ്ദുൽ നാസർ, സുമൈറ, ഫൈസൽ അലി, പി.നബീൽ, ഖിളർ എസ് എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.
Post a Comment
Thanks