⭕എ ആര് നഗര്‍ : ഒക്ടോബർ 15'16 തിയതികളിലായി AR നഗറിൽ വെച്ചു നടക്കുന്ന വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തിന് AR നഗർ കൊളപ്പുറം ജി എസ് എസ് ഹൈസ്കൂളിലും എ ആർ നഗർ ഇരുമ്പ് ചോല എയുപിഎസ് സ്കൂളിലുമാണ് വേദിയൊരുക്കിയിട്ടുള്ളത്.
എ ആർ നഗർ ചെണ്ടപ്പുറായ എച്ച്എസ്എസ് ഹൈസ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ചെണ്ടപ്പുറായ ഹൈസ്കൂൾ പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് ഒ വി ഉസ്മാൻ കുരിക്കൽ പരിപാടിയിൽ ആമുഖപ്രഭാഷണം നടത്തി എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വേങ്ങര എ ഇ ഒ മേളയുടെ വിവരണം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എആർ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ സുനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ARനഗർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, മെമ്പർ, പിടിഎ പ്രസിഡണ്ട്, സ്വാഗതസംഘം വൈസ് ചെയർമാൻ എന്നിവർ പരിപാടിയിൽ ആശ്രയം അറിയിച്ചു സംസാരിച്ചു...
Post a Comment
Thanks