തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷന്‍ നവീകരണത്തിലെ അഴിമതി താനൂര്‍ ഡിവൈ.എസ്‌.പി. അന്വേഷിക്കും

 


തിരൂരങ്ങാടി: പൊലീസ്‌ സ്‌റ്റേഷന്‍ നവീകരണത്തിലെ അഴിമതി ആരോപണത്തെ കുറിച്ച്‌ താനൂര്‍ ഡിവൈ.എസ്‌.പി. അന്വേഷിക്കുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ്‌ പ്രസിഡന്റ്‌ യു.എ. റസാഖ്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ നല്‍കിയ പരാതിയാണ്‌ താനൂര്‍ ഡിവൈ.എസ്‌.പിക്ക്‌ അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്‌.


കഴിഞ്ഞ ദിവസം ചാര്‍ജെ്‌ജടുത്ത താനൂര്‍ ഡിവെ.എസ്‌.പി. പ്യൂസ്‌ ജോര്‍ജ്‌ജിനാണ്‌ അന്വേഷണ ചുമതല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പൊലീസ്‌ സ്‌റ്റേഷന്‍ നവീകരിച്ചതിന്‌ 24 ലക്ഷത്തോളം രൂപ സര്‍ക്കാറില്‍ നിന്നും കൈപറ്റിയത്‌ ഴിമതിയാണെന്നാരോപിച്ചാണ്‌ യു.എ. റസാഖ്‌ പരാതി നല്‍കിയിരുന്നത്‌. നേരത്തെ നിരവധി തവണ പരാതി നല്‍കുകയും അക്കാലത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചടക്കം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈയിടെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാണ്‌ വീണ്ടും പരാതി നല്‍കിയിരുന്നത്‌. 2021-22 വര്‍ഷത്തില്‍ സുജിത്ത്‌ ദാസ്‌ ജില്ലാ പോലീസ്‌ മേധാവിയായിരുന്ന കാലത്താണ്‌ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷന്‍ നവീകരിച്ചത്‌.


കേരള പോലീസ്‌ ഹൗസിംഗ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന നവീകരണം തൊണ്ടി മണലുകളും വ്യക്‌തികളില്‍ നിന്നും ഷോപ്പുകളില്‍ നിന്നും സൗജന്യമായി സാധനങ്ങള്‍ സ്വീകരിച്ചായിരുന്നു നടന്നത്‌. ചെമ്മാടും തിരൂരങ്ങാടി പോലീസ്‌ സേ്‌റ്റഷന്‍ പരിധിയിലെ വിവിധ കടകളിലും നിന്നും നിരവധി സാധന സാമഗ്രികള്‍ അഥവാ കമ്പി, ഷീറ്റ്‌, ഇരുമ്പ്‌ പൈപ്പ്‌, പാത്തി, ഫര്‍ണ്ണിച്ചറുകള്‍, ഇലട്രിക്‌ ഉപകരണങ്ങള്‍, ടൈല്‍സ്‌, സിമന്റ്‌, മെറ്റല്‍ എന്നിവ സൗജന്യമായി സ്വീകരിച്ചാണ്‌ അന്ന്‌ നവീകരണം നടത്തിയത്‌.


അന്ന്‌ മുതല്‍ തന്നെ ഈ വിഷയത്തില്‍ പരാതിയും പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചുമെല്ലാം നടന്നിരുന്നു. എന്നാല്‍ അക്കാലത്ത്‌ ഉയര്‍ന്ന പരാതികളിലെല്ലാം അന്വേഷണം നടത്തിയത്‌ അന്നലെ ജില്ലാ പോലീസ്‌ മേധാവിയായിരുന്ന സുജിത്ത്‌ ദാസായതിനാല്‍ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയാണുണ്ടായത്‌. സാധനങ്ങള്‍ സൗജന്യമായി നല്‍കിയെന്ന്‌ പുറത്ത്‌ പറഞ്ഞ കടയുടമകളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നിരുന്നു.

Post a Comment

Thanks

Previous Post Next Post