ചേളാരി : ' തിരുനബി ( സ ) ജീവിതം ദർശനം ' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായി നടന്ന വെളിമുക്ക് സർക്കിൾ മീലാദ് സന്ദേശ റാലി അങ്ങാട്ടുപറമ്പ് കുമ്മന്തൊടി പാലത്തിനു സമീപത്തു നിന്ന് ആരംഭിച്ച് പടിക്കൽ അങ്ങാടിയിൽ സമാപിച്ചു .
സർക്കിൾ നേതാക്കളായ അബ്ദുറഹീം അഹ്സനി പി കെ ഹംസ മുസ്ലിയാർ മുഹമ്മദലി ഹിശാമി അബ്ദുൽ അസീസ് ലത്വീഫി അബ്ദുൽ മജീദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
സമാപന സംഗമത്തിൽ യൂനുസ് സഖാഫി നന്നമ്പ്ര സന്ദേശ പ്രഭാഷണം നടത്തി . അബ്ദുറഹീം അഹ്സനി ചേളാരി സ്വാഗതവും അബ്ദുൽ അസീസ് ലത്വീഫി നന്ദിയും പറഞ്ഞു .
Post a Comment
Thanks