ചിനക്കൽ സുന്നി മഹല്ല് മീലാദ് ഫെസ്റ്റിന് തുടക്കമായി

 


മൂന്നിയൂർ: ചിനക്കൽ സുന്നി മഹല്ല് കമ്മിറ്റിക്ക് കീഴിൽ സെപ്തംബർ 13 മുതൽ 16 വരെ നടക്കുന്ന മീലാദ് ഫെസ്റ്റിന് തുടക്കമായി.


ഇന്ന് ജുമുഅ നിസ്കാര ശേഷം ചിനക്കൽ മഹല്ല് മഖ്ബറ കൂട്ട സിയാറത്തും പതാക ഉയർത്തൽ കർമ്മവും നടന്നു.


സിയാറത്ത് മഹല്ല് ഖതീബ് ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര യും പാതാക ഉയർത്തലിന് ഇസ്സത്ത് എജ്യൂസ് ക്വയർ സദർ മുഅല്ലിം ഹസൻ അഹ്സനി മഞ്ചേരിയും നേതൃത്വം നൽകി.


വൈകുന്നേരം മഹല്ല് കുടുംബ സംഗമവും  മഹ്ളറതുൽ ബദ്‌രിയ വാർഷികവും നടന്നു. മുത്തനൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ലുഖ്മാനുൽ ഹകീം സഖാഫി പ്രഭാഷണം നടത്തി.


ശനി മദ്റസ വിദ്യാർത്ഥികളുടെ മത്സര പരിപാടികളും ദർസ് വിദ്യാർത്ഥികളും കലാ മത്സരങ്ങളും നടക്കും.

ഞായറാഴ്ച രാവിലെ 7 മണിക്ക് ഘോഷയാത്രയും ശേഷം അന്നദാനവും വൈകീട്ട് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.


തിങ്കളാഴ്ച രാവിലെ നഴ്സറി വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉച്ചക്ക് ശേഷം സഹ്റതുൽ ഖുർആൻ വിദ്യാർത്ഥികളുടെ കോൺവെക്കേഷനും രാത്രി നടക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരങ്ങളോടെയും സമ്മാനദാനത്തോടെയും പരിപാടികൾ സമാപിക്കും.

Post a Comment

Thanks

Previous Post Next Post