പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സ്നേഹപൂർവം സുപ്രഭാതം പദ്ധതിയുടെ പരപ്പനങ്ങാടി മേഖല തല ഉദ്‌ഘാടനം നെടുവ ഗവണ്മെന്റ് ഹൈസ്‌കൂളിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി സ്‌കൂൾ ലീഡർ ടി.ഹിഷാം മുഹമ്മദിന് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.
എച്ച്.എം വി.ദേവി അധ്യക്ഷയായി. അധ്യാപകരായ രാഘുനാഥൻ കൊളത്തൂർ, ബാബുരാജൻ, എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി ശബീർ അശ്അരി, ഇബാദ് ജില്ലാ വൈസ് ചെയർമാൻ സൈതലവി ഫൈസി, ഇബ്രാഹിം അശ്‌റഫി, റഷാദ് ഫൈസി, സുപ്രഭാതം ഏജന്റ് പി.എൻ അബ്ദുൽമജീദ്, ലേഖകൻ പി.പി നൗഷാദ്, സി.പി സാദാത്ത്, എ.പി അക്ബർ, പി.ഉബൈദുല്ല സംബന്ധിച്ചു.
പടം:സ്നേഹപൂർവം സുപ്രഭാതം പരപ്പനങ്ങാടി മേഖല തല ഉദ്‌ഘാടനം നെടുവ ഗവണ്മെന്റ് ഹൈസ്‌കൂളിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി സ്‌കൂൾ ലീഡർ ടി.ഹിഷാം മുഹമ്മദിന് പത്രത്തിന്റെ കോപ്പി നൽകി നിർവഹിക്കുന്നു.
Post a Comment
Thanks