എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരെ അഭിനന്ദിച്ച് മന്ത്രി



കൽപ്പറ്റ | ദുരന്തമുഖത്ത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് റവന്യൂമന്ത്രി കെ രാജൻ. ബെയിലി പാലം ആരംഭിക്കുന്നിടത്ത് നിന്ന് ലഭിച്ച 50 പവൻ സ്വർണം കഴുകി വൃത്തിയാക്കി വീട്ടുടമസ്ഥയെ ഏൽപ്പിച്ച പ്രവർത്തനമാണ് മന്ത്രി എടുത്തു പറഞ്ഞത്.


മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണിത്. ഇത് ലോകമറിയേണ്ടതുണ്ട്. നമ്മുടെ നാട് അത്ര മോശപ്പെട്ടവരുടെ നാടല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും വാർത്താ സമ്മേളനത്തിനിടെ മന്ത്രി പറഞ്ഞു. ചൂരൽമല അങ്ങാ ടിയിൽ താമസിച്ചിരുന്ന സിനിയുടെ 50 പവൻ സ്വർണാഭരണങ്ങളും വാച്ചും മണിക്കൂറു കളോളം നടത്തിയ തിരച്ചിലിലാണ് സാന്ത്വനം പ്രവർത്തകർ കണ്ടെത്തി നൽകിയത്. ആഭരണങ്ങൾ ഇട്ടുവെച്ചിരുന്ന പെട്ടി തുറന്ന് ചെളിയോടെ തന്നെ തൻ്റെ പ്രിയപ്പെട്ട വാച്ച് സിനി കൈയിൽ കെട്ടി. സന്തോഷ കണ്ണീർ പൊഴിച്ച സിനി സാന്ത്വനം പ്രവർത്തകരോടുള്ള നന്ദിയും രേഖപ്പെടുത്തിയിരുന്നു.


Post a Comment

Thanks

أحدث أقدم