പുകയൂർ പാലിയേറ്റീവ് കെട്ടിട നിർമാണത്തിന് സ്ഥലമായി

 


⭕പുകയൂര്‍ : പുകയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റിവ് ക്ലിനിക്കിന് സ്വന്തമായി പുതിയ കെട്ടിടം നിർമിക്കു ന്നതിനായി ഉദാരമദികളുടെ സഹായത്തോടെ സ്ഥലം ലഭ്യമായി. പുകയൂർ കൊട്ടം ചാൽ പ്രദേശത്താണ് കെട്ടിടം നിർമിക്കാന്‍ ഉദ്ദേശിക്കുന്നത്. 


2021 ൽ തുടങ്ങിയ പാലിയേറ്റീവ് വാടക കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിച്ച് വരുന്നത്. കെട്ടിടം പൂർത്തിയാവുന്ന മുറക്ക് വിവിധ പദ്ധതികൾ നടപ്പിലാക്കാനും കൂടാതെ രോഗികള്‍ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിച്ച് വിതരണം ചെയ്യാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 



ക്ലിനിക്കിന് കീഴിൽ നൂറോളം രോഗികൾ നിലവിൽ പരിചരണം നല്‍കി വരുന്നുണ്ട്. ഉദാരമതികളുടെ സഹായത്തോടെ കൈവശപ്പെടുത്തിയ നാലര സെന്റ് ഭൂമിയുടെ രേഖകൾ പാലിയേറ്റിവ് എക്സിക്യൂട്ടീവ് ഡയറക്ടർ കാളമ്പ്രാട്ടിൽ അബ്ദുറഹിമാൻ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ ഡോ. കാവുങ്ങൽ മുഹമ്മദ്, എക്സിക്യൂട്ടീവ് അം ഗങ്ങളായ കെ.ടി അബ്ദുല്ലത്തീഫ്, ബഷീർ മാസ്റ്റർ കാവോട്ട്, പാലിയേറ്റീവ് കമ്മിറ്റി പ്രസി ഡന്റ് കെ.കെ മുസ്തഫ, സെക്രട്ടറി പി.പി അബ്ദുസമദ്, ട്രഷറർ കെ.ടി കമ്മു മാസ്റ്റർ, ഭാരവാഹികളായ അബ്ദുൽ ഗഫൂർ, സുബ്രഹ്മണ്യൻ സുപർണ്ണ, യു.പി സിറാജ്, വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha