വയനാടിന് കൈത്താങ്ങായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്


വള്ളിക്കുന്ന്:  വയനാട്ടിലെ

ദുരിതബാധിതർക്ക് കൈത്താങ്ങായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും, 23 ഭരണസമിതി അംഗങ്ങളും ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഭരണസമിതിയോഗം ഐക്യകണ്ഠേന തീരുമാനിച്ചു.


പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ നൽകുക. ഉരുൾപൊട്ടലിൽ പൊളിഞ്ഞ ജീവനുകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് ഭരണസമിതി അടിയന്തിര യോഗം ചേർന്നത്. ദുരിതബാധികർക്ക് കൈത്താങ്ങാവാൻ എല്ലാവിധ പിന്തുണയും നൽകാൻ യോഗം തിരുമാനിച്ചു.

Post a Comment

Thanks

Previous Post Next Post