മലപ്പുറം:ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ രണ്ടാംവര്‍ഷത്തേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കുന്നു.
അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ ഒമ്പതിന് മുമ്പായി രേഖകള്‍ സഹിതം ചേളാരിയിലെ പോളിടെക്‌നിക് കോളേജില്‍ രജിസ്‌ട്രേഷന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9494 2401136, 9400006449
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.
إرسال تعليق
Thanks