ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു

 


ധാക്ക | ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ പിന്തുടർന്നാണിത്. ഹസീനയുടെ ഔദ്യോഗിക വസതിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികൾ ഇരച്ചുകയറി. പ്രക്ഷോഭകാരികൾ വസതി കൈയടിക്കിയതായാണ് വിവരം.


സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയേക്കുമെന്ന് റിപോർട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവർ തലസ്ഥാനമായ ധാക്കയിൽ നിന്ന് പോയത്.


അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായണ് പ്രക്ഷോഭം. അക്രമത്തിൽ പോലീസുകാർ ഉൾപ്പെടെ 101 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post