രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാർത്ത ടിവിയിൽ കണ്ട ഉടനെ കുഞ്ഞു റയഫാത്തിമ പറഞ്ഞ വാക്കുകളാണിത്.
ഓരോ ദിവസവും വാർത്ത കേൾക്കുമ്പോൾ മോള് ഇത് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു ഉമ്മ പറഞ്ഞു.
എന്താ നമ്മൾ കൊടുക്കല്ലേ എന്താ കൊടുക്കാത്തത്- കൊണ്ട് കൊടുക്കല്ലേ എന്നെല്ലാം,,പറഞ്ഞ് നിര്‍ബന്ധം പിടിച്ചു
സൈക്കിൾ വാങ്ങിക്കാൻ സ്വരുക്കൂട്ടിയ പണം വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൊടുക്കാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയത് ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി-സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയയാണ്,,
മകൾ ഇങ്ങനെ പറയുന്നുണ്ടെന്ന് പറഞ്ഞു കുഞ്ഞു റയയുടെ ഉമ്മ വാർഡ് മെമ്പർ ഓസി മൈമൂനത്തിനെ അറിയിക്കുകയായിരുന്നു . മോള് പഠിക്കുന്ന ഇരുമ്പുചോല എ യുപി സ്കൂൾ മുഖേനെ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞത് പ്രകാരം
പിടിഎ ഭാരവാഹികൾ ഏറ്റുവാങ്ങിയെങ്കിലും
മറ്റു കുട്ടികൾക്ക് പ്രചോദനമാകട്ടെ എന്ന് കരുതി സ്കൂളിൽ വെച്ച് കുട്ടികളുടെ മുൻപിൽ വെച്ച് ഹെഡ്മാസ്റ്റർക്ക് കൈമാറാൻ തീരുമാനിക്കുകയിയിരുന്നു.
കുഞ്ഞു നാളിലെ വലിയ മനസ്സിന് ഉടമയായി കുട്ടികൾക്കെല്ലാം മാതൃകയായി മാറിയ കുഞ്ഞു റയക്ക് സൈക്കിൾ വാങ്ങി നൽകാൻ ഇരുമ്പുചോല 15-ാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു.
Post a Comment
Thanks