കൊണ്ടോട്ടി: തുറക്കൽ സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറിയും ആയ ശ്രീ ബെസ്റ്റ് മുസ്തഫ കൊണ്ടോട്ടി അൽപം മുമ്പ് വണ്ടൂരിൽ പൊതു പരിപാടിക്കിടയിൽ മരണപ്പെട്ടു.
പൂക്കോട്ടുംപാടത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊണ്ടോട്ടി മസ്ജിദുൽ ഫതഹ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ഹജജ്ജ് വെൽഫെയർ അസോസിയേഷൻ ട്രഷററും ആയിരുന്നു അദ്ദേഹം.
കബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് ,തുറക്കൽ ജുമാമസ്ജിദിൽ.
إرسال تعليق
Thanks