സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു.


തിരൂരങ്ങാടി:
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2024 ജൂലെെ ബാച്ചിന് തുടക്കമായി.

ബാച്ചിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി നിർവഹിച്ചു.പി.ടി ഖമറുദ്ധീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി ശരത് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.


ഷെെലജ പൂനത്തില്‍,സമീറ എന്‍ ആശംസയും അജ്മല്‍ ഫാരിസ് കെ നന്ദിയും പറഞ്ഞു.ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേരള സർക്കാർ സൗജന്യമായി നൽകുന്ന ബാച്ചിന്‍റെ ആദ്യ ദിനം സി.വി റംഷാദ് ക്ളാസെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha