മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ ഇന്ന് (വ്യാഴം) സർവകക്ഷി യോഗം.



വയനാട്:ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് 
ഇന്ന് (ആഗസ്റ്റ് 1 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും.

 വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. 

രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post