എസ് എസ് എഫ് മൂന്നിയൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.ചിനക്കൽ യൂണിറ്റ് ജേതാക്കളായി



മൂന്നിയൂർ : എസ് എസ് എഫ് മൂന്നിയൂർ സെക്ടർ സാഹിത്യോത്സവ് പാറക്കാവിൽ  സമാപിച്ചു.ഉവൈസ് സഖാഫി മൂന്നിയൂരിന്‍റെ അധ്യക്ഷതയിൽ  നടന്ന ഉദ്ഘാടന സംഗമത്തിൽ യുവ എഴുത്തുകാരൻ ജാബിർ മലയിൽ ഉദ്ഘാടനം നിർവഹിച്ചു.ഷമീർ മാസ്റ്റർ കുറുപ്പത്ത് സന്ദേശപ്രഭാഷണം നടത്തി .


ചിനക്കൽ  
,കുണ്ടംകടവ്  ,സലാമത്ത് നഗർ യൂണിറ്റുകൾ
 യഥാക്രമം ഒന്നും ,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി.
നബീൽ ചിനക്കൽ കലാ പ്രതിഭയായും സ്വബീഹ് കുന്നത്ത് പറമ്പ് സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമം 
 എസ്എസ്എഫ് മലപ്പുറം  വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സ്വാദിഖ് നിസാമി തെന്നല ഉദ്ഘാടനം നിർവഹിച്ചു .
 സ്വാഗതസംഘം ചെയർമാൻ സുബൈർ അസ്ഹരി അധ്യക്ഷതവഹിച്ചു 
സയ്യിദ് ഇസഹാഖ് ബുഖാരി കൊന്നാര് ജേതാക്കൾക്കുള്ള ട്രോഫി കൈമാറി .2025 സെക്ടർ സാഹിത്യോത്സവ്‌ ആതിഥേയത്വം വഹിക്കുന്ന കുന്നത്ത് പറമ്പ് യൂണിറ്റിന് സ്വാഗത സംഘം  പതാക കൈമാറുകയും ചെയ്തു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha