സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദാക്കി


സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതി ഇന്ന് ഉച്ചയ്ക്കാണ് വധശിക്ഷ റദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 


രാവിലെ റിയാദ് ക്രിമിനൽ കോടതിയിൽ റഹീമിനെ ഹാജരാക്കിയിരുന്നു. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തി. 


ദുബായിലേക്ക് ഉടനെ ആവശ്യമുണ്ട്

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ  പവർ ഓഫ് അറ്റോർണിയായ സിദ്ധീഖ് തുവ്വൂർ എന്നിവരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. വീഡിയോ സംവിധാനത്തിലൂടെയാണ് കോടതിയിൽ  റഹീമിനെ ഹാജരാക്കിയത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിനുശേഷം ആണ് വധശിക്ഷ റദ് ചെയ്ത ഉത്തരവിൽ ഒപ്പുവെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ (34 കോടിയിലേറെ ഇന്ത്യൻ രൂപ ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പ്രതിനിധിക്ക്  കൈമാറി. ജയിൽ മോചനം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും. ഏറെ ആശ്വാസമായ ഉത്തരമാണ് ഇന്നുണ്ടായതെന്ന് റഹീം  സഹായ സമിതി ഭാരവാഹികൾ പറഞ്ഞു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ആണ്  റഹീം ജയിലിൽ കഴിയുന്നത്. 

Post a Comment

Thanks

أحدث أقدم
Moonniyur Vartha