ഭാരതീയ ന്യായ സംഹിത പുതിയ നിയമം നിലവിൽ വന്നു;ആദ്യ കേസ് ഡൽഹിയിൽ കേരളത്തിൽ കൊണ്ടോട്ടിയിൽ


ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത നിയമം പ്രാബല്യത്തിൽ വന്നു.നിയമം നടപ്പിലായതോടെ രാജ്യത്ത് ദേശീയ തലത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ . കേരളത്തിൽ സംസ്ഥാന തലത്തിൽ കൊണ്ടോട്ടിയിലും . ഇന്ന് പുലർച്ചെ ഡൽഹി കമല മാർക്കറ്റ്

സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

ബി.എൻ.എസ് 285 പ്രകാരം വഴി

തടസപ്പെടുത്തി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബിഹാർ സ്വദേശിയായ 23കാരൻ പങ്കജ് കുമാറാണ് കേസിലെ പ്രതി. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയിൽ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.


പുതിയ നിയമങ്ങള്‍ നിലവിൽ വന്നതിനെ തുടർന്ന് കേരളത്തിൽ ആദ്യത്തെ കേസ് റജിസ്റ്റർ ചെയ്തത്  കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ്.

 ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്‌.ഐ.ആര്‍ . ആണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. നിയമം പ്രാബല്യത്തിൽ വന്ന ജൂലൈ 1 ന് 12:20 AM നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്‌.ഐ.ആര്‍. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha