കണ്ണമംഗലത്ത് കാർ സുരക്ഷഭിത്തിയിൽ ഇടിച്ചു നിന്നു: വൻ അപകടം ഒഴിവായി



കണ്ണമംഗലം: വേങ്ങര കുന്നുംപുറം റൂട്ടിൽ കണ്ണമംഗലം വില്ലേജ് ഓഫീസിന് സമീപം കാർ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്നു വൻ അപകടം ഒഴിവായി. ചേറൂർ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള വൻതാഴ്ച്ചയുള്ള കിടങ്ങുള്ള ഭാഗത്തെ സുരക്ഷ ഭിത്തിയിൽ ഇടിച്ച് നിന്നു.

 ഇടിയുടെ അഗാധത്തിൽ സുരക്ഷ ഭിത്തി  അടർന്നു  കോട്ടിയാട്ട് കുണ്ട് റോഡിന് മുകളിലായി ഒരു ചെറിയ മരക്കുറ്റിയിൽ തങ്ങി നിന്നതുകൊണ്ട് വൻ അപകടം ഒഴിവായി. കാറ് അപകട സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ടെങ്കിലും.



 സുരക്ഷി ഭിത്തി  അടർന്ന് കൊട്ടിയാട്ട് കുണ്ട് റോഡിലേക്ക് തൂങ്ങി നിൽക്കുകയാണ്.(മരക്കുറ്റിയിൽ തടഞ്ഞു നിൽക്കുകയാണ്) ചെറിയ അനക്കം ഉണ്ടായാൽ താഴെ റോഡിലേക്ക് ഊർന്നു വീഴാൻ സാധ്യത കൂടുതലാണ്. ഇതുവഴി കടന്നു പോകുന്നവർ  പ്രത്യേകം ശ്രദ്ധിക്കുക. അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വൻ അപകടങ്ങൾ വരുത്തി വെച്ചേക്കാം.

Post a Comment

Thanks

أحدث أقدم
Moonniyur Vartha