കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി ആട്ടൂർ മുഹമ്മദ് എന്ന മാമിയുടെ തിരോധനത്തിന് ഒരു വർഷം തികയാറായിട്ടും മാമിയെ കണ്ടെത്താനോ മാമി തിരോധനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ പിടികൂടുവാനോ സാധിക്കാതെ അന്വേഷണം മന്ദഗതിയിലായി പോവുന്നതിൽ പ്രതിഷേധിച്ച് മാമി തിരോധനവുമായി ബന്ധപ്പെട്ട് നാട്ടുകാരും കുടുംബാംഗങ്ങളും സുഹ്രുത്തുക്കളും കൂടി രൂപം നൽകിയ ആക്ഷൻ കമ്മറ്റിയുടെ നേത്രത്വത്തിൽ നാളെ ( ബുധൻ) കോഴിക്കോട്ട് സമര പ്രഖ്യാപന ജനകീയ കൺവെൺഷൻ നടക്കും.
നാളെ വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ടൗൺഹാളിലാണ് ജനകീയ കൺവെൺഷൻ നടക്കുന്നത്. കൺ വെൺ ഷനിൽ വെച്ച് മാമിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. ജനപ്രതിനിധികളടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ കൺവെൺ ഷനിൽ പങ്കെടുത്ത് പ്രസംഗിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks