തിരൂരങ്ങാടി: മൂന്നിയൂരിൽ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞു. വെളിമുക്ക് കൂഫയിലാണ് വീടിന് നേരെ സ്ഫോടന വസ് എറിഞ്ഞത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. തിരൂരങ്ങാടി പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.
വെളിമുക്ക് കൂഫ സ്വദേശി പാറക്കാട്ട് ചെനത്തടത്തിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസയും കുടുംബവും താമസിക്കുന്ന വീടിന് നേരെയാണ് സ്ഫോടന വസ്തു എറിഞ്ഞത്.
ദുബായിലേക്ക് ആവശ്യമുണ്ട് | Dubai Job Vacancy
ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറി മൂന്ന് തവണകളായിട്ടാണ് സ്ഫോടന വസ്തുക്കൾ എറിഞ്ഞത്.
സ്ഫോടനത്തിൽ വീടിന് ഭാഗികമായി കേടുപാടുകൾ പറ്റിയിട്ടുണ്ട്.
സ്ഫോടക വസ്‌തു നിയമ പ്രകാരം 3,4(എ), ബി.എൻ.എസ് 393(3), 324(4)
എന്നീ വകുപ്പുകൾ പ്രകാരവുമാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബൈക്കിലെത്തിയ സംഘമാണ് സ്ഫോടന വസ്തുക്കൾ എറിഞ്ഞതെന്നാണ് സംശയിക്കുന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസൻ പറഞ്ഞു, സൈന്റിഫിക് ഫോറൻസിക് വിദഗ്‌തരും ഫോട്ടോഗ്രാഫേഴ്‌സും മറ്റും ഇന്ന് സ്ഥലം പരിശോധനക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.
إرسال تعليق
Thanks