സ്കൂളുകൾക്ക് മുന്നിലെത്തുമ്പോൾ വാഹനങ്ങൾ പരമാവധി വേഗത കുറയ്ക്കണം..


തിരൂരങ്ങാടി: സ്കൂളുകൾക്ക് മുന്നിലെത്തുമ്പോൾ വാഹനങ്ങൾ പരമാവധി വേഗത പാലിക്കുന്നതിന് പകരം വേഗത പരമാവധി കുറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  


സ്കൂളുകൾക്ക് മുന്നിലൂടെ സഞ്ചരിക്കുന്ന ബസുകൾ  വേഗത കുറിച്ച് കുട്ടികൾക്ക് അപകടമുണ്ടാകാത്ത വിധത്തിൽ സഞ്ചരിക്കാനുള്ള  നടപടികൾ ആർ.ടി.ഒ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.


റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തടസമുണ്ടെങ്കിൽ സ്കൂളുകളുടെ സാമീപ്യം അറിയിക്കുന്ന ട്രാഫിക്  സന്ദേശങ്ങൾ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. സ്കൂളുകൾക്ക് മുന്നിലുള്ള സീബ്രാലൈനുകൾ പ്രത്യക്ഷത്തിൽ കാണുന്ന വിധത്തിൽ പെയിന്റ് ചെയ്യണം. സ്കൂൾ സമയങ്ങളിൽ മുൻവശമുള്ള റോഡുകളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം. വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് നടപടി. 


സ്കൂളിന് മുന്നിലുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്നാണ് ആവശ്യം. കോഴിക്കോട് ഐ.ജിയും ജില്ലാ പോലീസ് മേധാവിയും റിപ്പോർട്ട്  സമർപ്പിച്ചു. സ്കൂളിന് മുന്നിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സീബ്രാ ലൈൻ വരയ്ക്കാനും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ബസുകളുടെ  അമിത വേഗം നിയന്ത്രിക്കാമെന്ന്  ആർ.ടി.ഒ കമ്മീഷനെ അറിയിച്ചു. ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ,  ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്കാണ് നിർദ്ദേശം.




Post a Comment

Thanks

Previous Post Next Post
Moonniyur Vartha