ഇ.കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണം നടത്തി.


മൂന്നിയൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പടിക്കല്‍ മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ട് ,ആറങ്ങാട്ട് പറമ്പ് ഹിദായത്തുൽ മുസ്ലിമീൻ സംഘം പ്രസിഡണ്ട്, പടിക്കൽ സ്കൂൾ പ്രധാനധ്യാപകൻ, മുസ്ലിം ലീഗ് ഭാരവാഹി തുടങ്ങി മത -സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇ.കെ. കുഞ്ഞാപ്പു മാസ്റ്റർ അനുസ്മരണം പടിക്കൽ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. അനുസ്മരണ സംഗമം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ എം.എ ഖാദര്‍  ഉദ്ഘാടനം ചെയ്തു. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കുഞ്ഞാപ്പുമാസ്റ്ററുടെ സേവനം വിലമതിക്കാനാകത്തതാണെന്നും അദ്ധേഹത്തിന്റെ വേര്‍പാട് നാടിന് വലിയ നഷ്ടമെന്നും അദ്ധേഹം പറഞ്ഞു. 

ടൗണ്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചക്കാല അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം.എ അസീസ്, എം.സൈതലവി, പി.കെ അബ്ദുറഹ്മാന്‍, എ.പി സലാം, പി.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എന്‍.കെ ശ്യാം, എം.ഹസംക്കോയ മുസ്ലിയാര്‍, പി.കെ റസാഖ് മാസ്റ്റര്‍, ഇരുമ്പന്‍ മുഹമ്മദ് കുട്ടി, സി.വി മുഹമ്മദ് ഹാജി, പൂവ്വാട്ടില്‍ സമദ്, സി.കെ മുസ്തഫ, സി.അഷ്റഫ്, പി.വി മജീദ്, പി.കെ കുഞ്ഞിമുഹമ്മദ്, പി.പി അസീസ്, പൂവ്വാട്ടില്‍ മുഹമ്മദ്, ഹസ്സന്‍ മങ്ങാട്ട്, പി.പി സഫീര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم