തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ
നാഷണൽ സർവ്വീസ് സ്കീം സർവകലാശാലാ ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർ കൃതികളുടെയും പഠനങ്ങളുടെയും പ്രദർശനമൊരുക്കി.
പ്രദർശനം എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടറും പ്രൊഫസറുമായ ഡോ. കെ.എം. അനിൽ ഉദ്ഘാടനം ചെയ്തു.
എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.കെ. ബാബുരാജൻ ആമുഖഭാഷണം നടത്തി. ചടങ്ങിന് ജിബിൻ ജോർജ് സ്വാഗതവും എം.പി. ദിലീപ് നന്ദിയും പറഞ്ഞു. ജൂലൈ ഒൻപതു വരെ പ്രദർശനം തുടരും.
إرسال تعليق
Thanks