വെളിമുക്ക്: മുപ്പത്തി ഒന്നാമത് പതിപ്പ് എസ്.എസ്.എഫ് വെളിമുക്ക് സെക്ടർ സാഹിത്യോത്സവ് കളിയാട്ടമുക്കിൽ സമാപിച്ചു.
ഏഴ് വിഭാഗങ്ങളിലായി ഒമ്പത് യൂണിറ്റുകളിൽ നിന്ന് മുന്നൂറ്റി അമ്പതിൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. ശനിയാഴ്ച എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹസനി ഉദ്ഘാടനം നിർവഹിച്ചു.
എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക് പ്രഭാഷണം നടത്തി. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്ത് അതിഥിയായി സംസാരിച്ചു.
123 മത്സരങ്ങൾക്ക് ശേഷം കളിയാട്ടമുക്ക്, യു.എച്ച്. നഗർ, എം.എച്ച്. നഗർ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് ഇയാസ് കലാപ്രതിഭയായും മുഹമ്മദ് ദാനീൻ, യു.എച്ച്. നഗർ യൂണിറ്റിലെ ജംനാസ് സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഉപഹാരം നൽകി. 2025ൽ സാഹിത്യോത്സവിന് ആതിഥ്യം വഹിക്കുന്ന തലപ്പാറ യൂണിറ്റിന് പതാക കൈമാറി.
ഞായറാഴ്ച സമാപന സംഗമത്തിൽ എസ്.വൈ.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈള് ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറി ശരീഫ് വെളിമുക്ക് അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദ് തുറാബ് തലപ്പാറ, ഹിദായത്തുള്ള അദനി പടിക്കൽ, സ്വാദിഖ് പെരുവള്ളൂർ, മുഹമ്മദ് ആദിൽ അമീൻ, മുഹമ്മദ് ഫാസിൽ, ഹാഫിള് നിസാമുദ്ദീൻ സഖാഫി സംസാരിച്ചു. അലവി വെളിമുക്ക്, ഫള്ൽ സഖാഫി, ഇസ്ഹാഖ് സഖാഫി, മമ്മൂട്ടി ഹാജി സംബന്ധിച്ചു. മുഹമ്മദ് യഹ്‌യ സ്വാഗതവും കോയ പാലേരി നന്ദിയും പറഞ്ഞു.
إرسال تعليق
Thanks