തിരൂരങ്ങാടി:ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2024 വർഷത്തെ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരുരങ്ങാടി ഓർഫനേജ് യു.പി. സ്കൂളിൽ കറിവേപ്പില തോട്ടം, പ്രമേഹ പരിശോധനാ പദ്ധതി, കാൻസർ ബാധിതരായ കുട്ടികൾക്കുള്ള ന്യൂട്രീഷൻ ഫുഡ് കിറ്റുകൾ എന്നീ പ്രൊജക്റ്റുകളുടെ ഉൽഘാടനം നടത്തി. ഇതോടൊപ്പം സ്കൂളിലേക്ക് പാത്രങ്ങൾ, ഫസ്റ്റ് എയിഡ് കിറ്റ്, എന്നിവയും നൽകി.
കേരള ജോലി അവസരങ്ങൾ | Kerala Job Vacancy
ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സിദ്ധീഖ് എം.പി, സെക്രട്ടറി കെ.ടി ഷാജു, മുൻ പ്രസിഡൻ്റുമാരായ സിദ്ധീഖ് പനക്കൽ, ഡോ. സ്മിതാ അനി, അബ്ദുൽ അമർ മനരിക്കൽ ,സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ, ജാസി മാസ്റ്റർ, എം.എൻ നൗഷാദ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66
إرسال تعليق
Thanks