കനത്ത മഴ സുരക്ഷാ മുൻ കരുതൽ; ന്യു കട്ട് നടപാലം അടച്ചു.


⭕പരപ്പനങ്ങാടി : മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ കടലുണ്ടിപ്പുഴയിലും, 

ന്യൂ കട്ട് പുഴയിലും വെള്ളം ക്രമാതീതമായി ഉയരുന്നതിനാലും, കീരനല്ലൂർ ന്യൂ കട്ടിലും പരിസരപ്രദേശങ്ങളിലും മഴ വെള്ളം കാരണം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി 

ഈ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയും പരപ്പനങ്ങാടി പോലീസിന്റെയും, പുകയൂര്‍ ലൈവ്. പരപ്പനങ്ങാടി ഇറിഗേഷൻ സെക്ഷൻ 

എ ഇ യുടെയും നിർദ്ദേശ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ന്യൂ കട്ട് നടപ്പാലം താൽക്കാലികമായി അടച്ചിരിക്കുന്നു.


പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി എടുത്തിട്ടുള്ള നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...


Post a Comment

Thanks

Previous Post Next Post