വയനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ മഹാ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു.
ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി. എസ്. സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും. പാലം നിർമ്മാണത്തിലൂടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനുള്ള ഹിറ്റാച്ചി , ജെ .സി .ബി . അടക്കമുള്ള വാഹനങ്ങളും ഉപകരണങ്ങളും ദുരന്ത സ്ഥലത്തേക്ക് എത്തിക്കാനാവും. ഇതോടെ മണ്ണ് മാന്തിയുള്ള രക്ഷാപ്രവർത്തനം എളുപ്പമാക്കാനാവും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.
Post a Comment
Thanks