മൂന്നിയൂർ: മൂന്നിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61 വർഷത്തെ സി.പി. എം. കുത്തക തകർത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.പി. സുഹ്റാബിക്ക് മിന്നും വിജയം.സി.പി.എം. പ്രതിനിധിയായിരുന്ന മെമ്പർ ബിന്ദുവിന്റെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ് .
ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളായിരുന്നു ഇവിടെ നിന്നും വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കാണ് സി.പി. എം. അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്‌ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥി ടി.പി. സുഹ്റാബി 143 വോട്ടിന്റെ ഭൂരിപത്തിനാണ് വിജയച്ചിട്ടുള്ളത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
Post a Comment
Thanks