മുട്ടിച്ചിറയിൽ മാലിന്യം തള്ളിയ വാഹനത്തെയും ഡ്രൈവറെയും പോലീസിലേൽപ്പിച്ചു

 


മുട്ടിച്ചിറ | മാലിന്യം തള്ളിയ വാഹനത്തെയും ഡ്രൈവറെ യും നാട്ടുകാർ പിടികൂടി പോ ലീസിലേൽപ്പിച്ചു.


 മൂന്നിയൂർ തലപ്പാറ മദ്റസാ പരിസര ത്ത് വലിയതോതിൽ ഭക്ഷ്യ മാലിന്യം തള്ളുന്നത് പതിവായിരുന്നു.


നാട്ടുകാരും മദ്റസാ കമ്മിറ്റിയു പോലീസിലും മൂന്നിയൂർ ഗ്രാമപഞ്ചായത്തിലും കുടുംബാ രോഗ്യ കേന്ദ്രത്തിലും പരാതി നൽകിയെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടത്താനായില്ല.


പിന്നീട് മുട്ടിച്ചിറ ജുമുഅ മസ്ജിദ് പരിസരത്ത് വീണ്ടും മാലിന്യം തള്ളിയതായി കാണപ്പെട്ടു. തുടർന്ന് നാട്ടുകാർ നടത്തിയ അനേഷണത്തിൽ വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. 


ശാഹുൽ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥത യിലുള്ളതായിരുന്നു വാഹനം. അൻവർ കുന്നുമ്മൽ എന്നയാ ളാണ് മാലിന്യം തള്ളിയതെന്ന് കണ്ടത്തെി.


തുടർന്ന് നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം നൽകുകയും പോലീസ് ഡ്രൈവറെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പ്രതി കുറ്റം സമ്മതിക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 


ഇവർ തന്നെ ഇവിടെ നിന്ന് മാലിന്യം ഒഴിവാക്കുകയും വാഹനത്തിന് ചുമത്തിയ പിഴ അടക്കുകയും ചെയ്‌ത ശേഷമേ വാഹനം വിട്ടു കൊടു ക്കുകയുള്ളൂ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha