ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.


തിരൂരങ്ങാടി: ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേലേമ്പ്ര സ്വദേശിയും പത്താം ക്ലാസുകാരിയുമായ ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിൽഷയുടെ ആരോ​ഗ്യ സ്ഥിതി മോശമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന് മേഖലയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് 400ലധികം പേരിലേക്ക് രോഗം പടർന്നിരുന്നു.

Post a Comment

Thanks

Previous Post Next Post