സ്കൂള്‍ ലൈബ്രറി ഇനി പൊതു ജനങ്ങള്‍ക്കും

മൂന്നിയൂർ: വെളിമുക്ക് വി.ജെ.പള്ളി. എ.എം.യു .പി സ്കൂളിലെ നവീകരിച്ച ലൈബ്രറി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ ഗ്രന്ഥശാല നവീകരിച്ച് കൊണ്ട് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനും പുസ്തകം വാങ്ങുവാനും സൗകര്യം ഒരുക്കി. സ്കൂളിലെ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു.

പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്കുള്ള ലൈബ്രറി കാര്‍ഡ് വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍, ബി.ആര്‍.സി ട്രെയിനര്‍ റിയോണ്‍ ആന്റണി, ലൈബ്രറി കണ്‍വീനര്‍ പി.വി ഷംലത്ത് ബിന്ദ്, സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, വിദ്യാരംഗം കണ്‍വീനര്‍ പി.മീര, എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.ഫൈറൂസ, കെ.ഉമ്മു ഹബീബ എന്നിവര്‍ സംസാരിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha