പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അംഗങ്ങൾ ഹാജരായില്ല; മുതിർന്ന അംഗത്തെ ചെയർ പേഴ്സണാക്കി വര ണാധികാരി .

 


പെരുവള്ളൂർ: ഒഴിവ് വന്ന പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അംഗങ്ങൾ ആരും ഹാജരാവാത്തതിനെ തുടർന്നും ഒരംഗവും നാമനിർദേശം സമർപ്പിക്കുകയോ ചെയ്യാത്തതിനെ തുടർന്നും  കേരള പഞ്ചായത്തിരാജ് സ്റ്റാന്റിംഗ് കമ്മറ്റി  ചട്ടം പ്രകാരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ വനിതാ അംഗത്തെ ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർ പേഴ്സണായി തെരഞ്ഞെടുത്തു. 

ഒന്നാം വാർഡ് അംഗം മുസ്‌ലിം ലീഗിലെ ഉമൈബയെയാണ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണായി  തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചത്. യു.ഡി. എഫ്. സംവിധാനത്തിലാണ് പഞ്ചായത്ത് ഭരണം നടക്കുന്നത്. മുസ്ലിം ലീഗിലെ തസ്ലീനയായിരുന്നു നേരത്തെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ.

 ലീഗ് - കോൺഗ്രസ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിന് വേണ്ടിയാണ് തസ്ലീന സ്ഥാനം ഒഴിഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് അംഗം ഉൾപ്പെടെ ആരും പങ്കെടുത്തില്ല. ഇതിനെ തുടർന്നാണ് വരണാധികാരി മുതിർന്ന അംഗത്തെ ചെയർ പേഴ്സണായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. തിരൂരങ്ങാടി സബ് രജിസ്ട്രാർ പി.ആർ. രാജേഷ് ആയിരുന്നു വരണാധികാരി .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post