കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ തിരോധനം; നാട്ടുകാരും കുടുംബവും പ്രക്ഷോഭത്തിലേക്ക്



കോഴിക്കോട്: പത്ത് മാസം മുമ്പ് കോഴിക്കോട് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ആറ്റൂർ മുഹമ്മ തെന്ന മാമിയുടെ തിരോധനത്തിലെ ദുരൂഹത നീക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും കുടുംബവും പ്രക്ഷോഭത്തിനൊരുങ്ങുന്നു.

 പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബാലുശ്ശേരി കോക്കല്ലൂരിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ കൺവെൻഷൻ നടത്തുകയും ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കോക്കല്ലൂർ ഐ.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന കൺവെൺ ഷനിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്സനാർ മച്ചംകണ്ടി അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ സി.കെ. രാജീവൻ , ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരുമായ കെ.രാമചന്ദ്രൻ , കെ.ഷാജി, കെ. അഹമ്മദ് കോയ, മുസ്ഥഫ ദാരുകല, സുധി തുരുത്യാട്, പി.രാജേഷ്കുമാർ, അസ്ലം ബക്കർ , എ.കെ. ഹസ്സൻ , ഭരതൻ പുത്തൂർ വട്ടം പ്രസംഗിച്ചു.

സൗദിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് 

ആറ്റൂർ മുഹമ്മതെന്ന മാമിയെ ഉടനെ കണ്ടെത്തണമെന്നും പോലീസിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും ജനകീയ കൺ വെൺഷൻ ആവശ്യപ്പെട്ടു.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായി പി.രാജേഷ് കുമാർ ( ചെയർമാൻ), അസ്ലം ബക്കർ ( ജറൽ കൺവീനർ) എ.കെ.രവീന്ദ്രൻ ( ട്രഷറർ) എന്നിവരടങ്ങിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആക്ഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോക്കല്ലൂരിൽ നാട്ടുകാർ പ്രകടനം നടത്തി. ഉമ മഠത്തിൽ, ആരിഫ ബീവി, സി.രാജൻ, എ.പി. വേലായുധൻ, സി.വി. ബഷീർ, കെ.സലീം, എൻ.കെ. നസീർ, അഷ്റഫ് ബാലുശ്ശേരി, സി.കെ. ഹക്കീം, മനാഫ് പനായി, മുഹമ്മദ് ആറ്റൂരിന്റെ ബന്ധുക്കളായ അബ്ദുല്ല ആറ്റൂർ, റംല ആറ്റൂർ എന്നിവർ നേത്രത്വം നൽകി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.


സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

Post a Comment

Thanks

Previous Post Next Post