\
കൊളപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍
എല്‍.ഡി.സി,എല്‍.ജി.എസ്,എല്‍.പി,യു.പി,സി.പി.ഒ,ഫയര്‍ തുടങ്ങിയ പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2024 ജൂലെെ ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.
താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,എ.സ്.എസ്.എല്‍.സി,പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.
2024 ജൂണ്‍ 20 വരെ അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും.
വിവരങ്ങൾക്ക് ഫോൺ:
0494 2468176
9895238815
9633337818
Post a Comment
Thanks